പ്രാഥമികാരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍…പകര്‍ച്ചവ്യാധി പേടിയില്‍ കുട്ടികള്‍…

പകര്‍ച്ചവ്യാധി സാധ്യതയുള്ള ഈ കാലവര്‍ഷക്കാലത്ത്, ചെറിയ കുട്ടികള്‍ പഠിക്കുന്ന ക്ലാസ് മുറിയിലൊരു പ്രാഥമികാരോഗ്യകേന്ദ്രം. വയനാട് സുഗന്ധഗിരി വൃന്ദാവന്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ ക്ലാസ് മുറിയാണ് പിഎച്ച്‌സി ആക്കി മാറ്റിയത്. സ്‌കൂളിലെ ശുചിമുറി ഉള്‍പ്പെടെ പിഎച്ച്‌സിയിലെത്തുന്ന രോഗികള്‍ ഉപയോഗിക്കുന്നു. സ്‌കൂള്‍ തുറന്നിട്ടും ആരോഗ്യകേന്ദ്രം മാറ്റിസ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. ആശങ്കയിലാണ് അധ്യാപകരും രക്ഷിതാക്കളും.

ഒരുഭാഗത്ത് ചികിത്സയ്ക്കായി ആളുകള്‍ എത്തുമ്പോള്‍ മറുഭാഗത്ത് ക്ലാസ് നടക്കുന്ന സാഹചര്യമാണെന്ന് പിടിഎ പ്രസിഡന്റ് അബനീഷ് സുഗന്ധഗിരി പറഞ്ഞു. പല അസുഖങ്ങളുമായി വരുന്നവരുണ്ട്. ഞങ്ങള്‍ക്ക് അതിന്റേതായ പേടിയുമുണ്ട്. ആരോഗ്യ കേന്ദ്രവും സ്‌കൂളും ആവശ്യമാണ്. എന്നാല്‍ ആരോഗ്യകേന്ദ്രം സ്‌കൂളിലേക്ക് മാറ്റിയത് പേടിയുള്ള കാര്യമാണ് – അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button