കുതിച്ചുയർന്ന് വീണ്ടും സ്വർണ്ണവില…ഇന്ന് കൂടിയത് എത്രയാണെന്നോ…

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപയുടെ വര്‍ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 64,320 രൂപയായി ഉയര്‍ന്നു. ഗ്രാമിന് ഇന്ന് 50 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാം ഒന്നിന് 8040 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്.
സ്വര്‍ണവിലയില്‍ കഴിഞ്ഞ ദിവസം കുറവ് രേഖപ്പെടുത്തിയിരുന്നു. കുറഞ്ഞ തുക തിരിച്ചുകയറുകയാണെങ്കിലും ഈ മാസത്തെ റെക്കോര്‍ഡ് ഭേദിച്ചിട്ടില്ല എന്നത് ഏക ആശ്വാസമാകുകയാണ്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

Related Articles

Back to top button