വീണ്ടും കുതിച്ച് സ്വർണവില…ഇന്നത്തെ വില എത്രയാണെന്നോ….
കൊച്ചി: സംസ്ഥാനത്ത് വീണ്ടും കുതിച്ചുയർന്നു സ്വർണവില . പവന് 320 രൂപയുടെ വർദ്ധനയാണ് ഉണ്ടായത് . ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 72,840 രൂപയായി. ഒരു ഗ്രാമിന് 9,105 രൂപയാണ് വില. നാല് ദിവസം കൊണ്ട് 1,500 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
ജൂലൈ മാസം ആരംഭിച്ചത് മുതല്‍ സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വിലയിൽ നേരിയ കുറവുണ്ടായെങ്കിലും ഉപഭോക്താക്കൾ പ്രതീക്ഷിച്ച പോലെ സംഭവിച്ചില്ല. ഈ മാസം രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നത്തേത്.
3,200 രൂപയോളം കുറഞ്ഞശേഷമാണ് ഈ ആഴ്ച സ്വർണവില വർദ്ധിച്ചത്. വില ഇടിഞ്ഞതോടെ പവന് 70,000 ത്തിന് താഴേക്ക് എത്തുമെന്ന ഉപഭോക്താക്കളുടെ പ്രതീക്ഷ തകർത്താണ് പവന്റ വില കുതിച്ചത്. അടുത്ത മാസം വിവാഹ സീസണ്‍ ആരംഭിക്കാനിരിക്കെ ജ്വല്ലറികളില്‍ മുന്‍കൂര്‍ ബുക്കിംഗ് സജീവമായിട്ടുണ്ട്. ഇറാൻ-ഇസ്രായേൽ സംഘർഷം അയഞ്ഞത് വിലയിൽ നേരിയ കുറവുണ്ടാക്കിയിരുന്നു.