സഹകരണ സംഘം പ്രസിഡന്റ് ആത്മഹത്യ ചെയ്ത നിലയിൽ.. ബാങ്കിൽ 54 കോടിയുടെ…
മുണ്ടേല രാജീവ് ഗാന്ധി റസിഡൻസ് വെൽഫെയർ സഹകരണ സംഘം പ്രസിഡൻ്റിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കോൺഗ്രസ് ഭരണസമിതി പ്രസിഡൻ്റ് മോഹനകുമാരൻ നായരെ (62) യാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.ഇന്ന് രാവിലെ അമ്പൂരി പഞ്ചായത്തിലെ തേക്കുപാറയിലെ റിസോർട്ടിന് പുറകിലാണ് മൃതദേഹം കണ്ടെത്തിയത്.കാട്ടാക്കട ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിയ്ക്കുന്നു.
മുണ്ടേല സഹകരണ സംഘം ക്രമക്കേടിനെ തുടർന്ന് നിക്ഷേപം തിരികെ കിട്ടാത്തതിനെ ത്തുടർന്ന് നിരവധി നിക്ഷേപകർ പരാതി നൽകിയിരുന്നു. അതേത്തുടർന്ന് ഒളിവിൽ കഴിയുകയായിരുന്നു മോഹനൻ നായർ.54 കോടി രൂപയുടെ തിരിമറിയാണ് ബാങ്കിൽ കണ്ടത്തിയത്. അന്വേഷണം നടക്കുകയായിരുന്നു.