ഗർഭിണി കാൽവഴുതി കിണറ്റിൽവീണു…

പത്തനംതിട്ടയിൽ ഗർഭിണി കാൽവഴുതി കിണറ്റിൽവീണു. ഫയർഫോഴ്സ് യുവതിയെ രക്ഷപ്പെടുത്തി. പത്തനംതിട്ട ഇലന്തൂർ കാരംവേലിയിൽ ആണ് സംഭവം ഉണ്ടായത്. അമ്മയ്ക്കും ഗർഭസ്ഥശിശുവിനും ആരോഗ്യ പ്രശ്നങ്ങളില്ല.വെള്ളം എടുക്കാൻ പോകവെയായിരുന്നു കാൽ വഴുതി വീണത്. നിലവിളിക്കുന്നത് കേട്ട് നാട്ടുകാർ ഓടിയെത്തി. ഫയര്ഫോഴ്സ്നെ അറിയിച്ചു. തുടർന്ന് അവർ രക്ഷപ്പെടുത്തുകയായിരുന്നു. നിലവിൽ യുവതി ആശുപത്രിയിലാണ്. ചികിത്സയിൽ തുടരുകയാണ്.

Related Articles

Back to top button