പൊലീസുകാരനെ കത്തിയെടുത്ത് കുത്തി…7 പേർക്കെതിരെ…

ചേർപ്പ് കോടന്നൂരിൽ പൊലീസുകാരനെ തടഞ്ഞ് നിർത്തി മാരകമായി ആക്രമിച്ച സംഭവത്തിൽ പ്രദേശത്തെ കണ്ടാലറിയുന്ന 7 പേർക്കെതിരെ ചേർപ്പ് പൊലീസ് കേസ് എടുത്തു. ഒല്ലൂർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ റെനീഷിനെ(38)യാണ് ആക്രമിച്ചത്.

തിങ്കളാഴ്ച രാത്രി റെനീഷ് കോടന്നൂരിലെ വീട്ടിലേയ്ക്ക് ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് കോടന്നൂർ സുബ്രഹ്മണ്യ ബാലസമാജത്തിന് മുന്നിൽ വെച്ച് ബൈക്ക് തടഞ്ഞ് നിർത്തി അക്രമികളിൽ ഒരാൾ കത്തിയെടുത്തു കുത്തുകയും മറ്റുള്ളവർ ചേർന്ന് അകാരണമായി മർദ്ദിക്കുകയും ചെയ്തത്. ചേർപ്പ് സി.ഐ പ്രദീപിൻ്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button