പോലീസുകാരനെ ഇടിക്കട്ട കൊണ്ട് തലയ്ക്ക് അടിച്ചു…എന്തിനെന്നോ…പോലീസ് കാരന്…
എറണാകുളം കലൂരിൽ പൊലീസുകാരന് നേരെ ആക്രമണം. സ്പെഷ്യൽ എസ്ഐ മധുവിനാണ് ആക്രമണത്തിൽ പരുക്കേറ്റത്. ആക്രമണം നടത്തിയ പാലാരിവട്ടം സ്വദേശിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആളൊഴിഞ്ഞ സ്ഥലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമൊത്ത് കണ്ടത് ചോദ്യം ചെയ്തതിനാണ് ആക്രമിച്ചത്.
തലയ്ക്ക് പരുക്കേറ്റ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. എസ്ഐയുടെ കൈക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കലൂർ മാർക്കറ്റിന് സമീപം ലഹരി മാഫിയ സംഘം കൂട്ടം കൂടുന്നതായി സ്പെഷ്യൽ ബ്രാഞ്ചിന് വിവരമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട പരിശോധന നടത്താൻ വേണ്ടിയാണ് ഉദ്യോഗസ്ഥൻ എത്തിയത്. കസ്റ്റഡിയിലെടുത്തയാൾ ലഹരിസംഘവുമായി പ്രവർത്തിക്കുന്നവരെന്ന് പൊലീസ് നിഗമനം. സംഭവത്തിൽ വിശദമായി അന്വേഷണം ഉണ്ടാകും.