മോഷണക്കേസ് പ്രതിയെ പിടികൂടാനെത്തിയ പോലീസുകാര്‍ക്ക് വെട്ടേറ്റു……

പ്രതിയെ പിടിക്കാൻ എത്തിയ പൊലീസുകാർക്ക് കോഴിക്കോട് കാരശ്ശേരി വലിയ പറമ്പിൽ വെച്ച് വെട്ടേറ്റു. വയനാട് എസ് പിയുടെ സ്ക്വഡ് അംഗങ്ങളായ ശാലു , നൗഫൽ എന്നിവർക്കാണ് വെട്ടേറ്റത്. വയനാട് കൽപ്പറ്റയിൽനിന്നും മോഷണം പോയ കാർ മോഷണ കേസിലെ പ്രതിയായ കാരശ്ശേരി വലിയ പറമ്പ് സദേശി അർഷാദും ഉമ്മയുമാണ് പൊലീസുകാരെ വെട്ടിപരിക്കേൽപ്പിച്ചത്.
പ്രതിയുടെ കോഴിക്കോട് കാരശ്ശേരിയിലെ വീട്ടിൽ വെച്ചാണ് പൊലീസുകാരെ ആക്രമിച്ചത്. രണ്ടു പേരുടെയും കൈക്കാണ് വെട്ടേറ്റത്. മൂന്നു പൊലീസുകാരാണ് പ്രതിയെ പിടികൂടാനെത്തിയത്. സംഘത്തിലുണ്ടായിരുന്ന വിപിൻ എന്ന പോലീസുകാരൻ കുറച്ച് ദൂരെയായതിനാൽ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു. പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button