ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി പിടികൂടിയ കഞ്ചാവും രാസലഹരി വസ്തുക്കളും നശിപ്പിച്ച് പൊലീസ്…

ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി പിടികൂടിയ കഞ്ചാവും രാസലഹരി വസ്തുക്കളും നശിപ്പിച്ച് പൊലീസ്. തൃശൂര്‍ റൂറല്‍ പൊലീസ് പരിധിയില്‍ ഉള്ള പൊലീസ് സ്റ്റേഷനുകളില്‍ വിവിധ കേസുകളിലായി പിടിച്ചെടുത്ത 50 ലക്ഷത്തിന് മുകളില്‍ വിലവരുന്ന 11.385 കിലോഗ്രാം കഞ്ചാവും, 134.86 ഗ്രാം എം.ഡി.എം.എയുമാണ് പൊലീസ് നശിപ്പിച്ചത്. പുതുക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ടൈല്‍ ഫാക്ടറിയില്‍ വച്ചാണ് ഇവ കത്തിച്ച് നശിപ്പിച്ചത്. തൃശൂര്‍ റൂറല്‍ പൊലീസ് ഡ്രഗ് ഡിസിപോസല്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് ലഹരി വസ്തുക്കള്‍ നശിപ്പിച്ചത്.

Related Articles

Back to top button