പൊലീസ് പിടിച്ചത് ‘ഡ്യൂപ്ലിക്കേറ്റ്’ കുറുവ സംഘത്തെ…അന്വേഷണം വഴിതിരിച്ചുവിടാനുള്ള…
കൊച്ചി: എറണാകുളം പറവൂരില്‍ നടന്ന മോഷണത്തിന് കുറുവ സംഘത്തിന്റെ മോഷണവുമായി സാമ്യമില്ലെന്ന് പൊലീസ്. കുറുവാസംഘത്തിന്റെ വേഷത്തില്‍ എത്തിയ മറ്റു മോഷ്ടാക്കളാകാം സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അന്വേഷണം വഴിതിരിച്ചു വിടാനുള്ള ശ്രമം തള്ളികളയാനാവില്ലെന്നും പൊലീസ് വ്യക്തമാക്കി.
പ്രദേശത്ത് ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്താനാണ് പദ്ധതി. രാത്രികാല പൊലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.
തമിഴ്നാട് സ്വദേശികളായ മണികണ്ഠന്‍, സന്തോഷ് സെല്‍വം തുടങ്ങിയവര്‍ ഇന്നലെയാണ് പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാത്രി ഇവരില്‍ നിന്ന് പോലീസ് പ്രാഥമിക വിവരങ്ങള്‍ തേടിയിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് അന്വേഷണം തമിഴ്നാട് സ്വദേശികളിലേക്ക് എത്തിയത്.




