കെ.എസ്.ആർ.ടി.സി.ബസ്സിൽ മോഷണം നടത്തിയ നടോടി സ്ത്രി പൊലീസ് പിടിയിൽ…പിടിയിലായത് കേരളത്തിലെ..

അരൂർ : തമിഴ്നാട് അണ്ണാനഗർ, എം.ജി.ആർ കോളനിയിൽ സ്നേഹപ്രിയ (33)നെയാണ് അരൂർ പൊലീസ് പിടി കൂടിയത്. പതിനാറായിരം രൂപയും ഒരു പവൻ്റെ വളയുമാണ് മോഷ്ടിച്ചത്. ചേർത്തല കോടതിയിലെ അഭിഭാഷകയായ കോടം തുരുത്ത് ഹരിത ഭവനത്തിൽ അഡ്വ. അഷിത ഉണ്ണി (31) യുടെ ബാഗിൽ നിന്നാണ് പണവും ആഭരണവും കവർന്നത്. സ്വർണ്ണം മാറ്റി വാങ്ങുന്നതിനായി ചമ്മനാട് ബസ്സ് സ്റ്റോപ്പിൽ നിന്ന് എറണാകുളത്തേക്ക് പോകാനായി കെ.എസ്.ആർ.ടി.സി. ബസ്സിൽ കയറിയ അഷിത ടിക്കറ്റ് എടുക്കാനുള്ള ചില്ലറക്കായി ബാഗ് തുറന്നപ്പോഴാണ് ബാഗിൽ സൂക്ഷിച്ചിരുന്ന പണവും വളയും കവർന്നതായി മനസ്സിലായത്. ഈ സമയം അരൂർ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ. സബിത സ്റ്റേഷനിലേക്ക് വരുന്നതിനായി ബസ്സിൻ്റെ പിൻഭാഗത്ത് ഉണ്ടായിരുന്നു. ഇവർ നോട്ട് ചുരുട്ടിമാറ്റുന്നത് ശ്രദ്ധയിൽ പ്പെട്ട സബിത ഉടനെ അവരെ പിടികൂടുക യായിരുന്നു. വിവരം മനസ്സിലാക്കിയ നാടോടി വളയും പണവും ബസ്സിൻ്റെ പ്ലാറ്റ്ഫോമിലേക്ക് ഇട്ടുകളഞ്ഞ് രക്ഷപ്പെടാനുള്ള ശ്രമം നടത്തിയെങ്കിലും ഫലിച്ചില്ല.ഉടൻ തന്നെ അവർ അരൂർ സ്റ്റേഷനിൽ വിവരം അറിയിച്ചു. അതനുസരിച്ച് നടന്ന പൊലീസ് ബന്ധവസിൽ ബസ്സിൽ തന്നെ നടോടി സ്ത്രീയെ സ്റ്റേഷനിൽ എത്തിച്ചു.
എ.എസ്.ഐ. സബിതയുടെ ഇടപെടൽ ഇല്ലാതിരുന്നെങ്കിൽ അഭിഭാഷിക എറണാകുളത്ത് എത്തിയ ശേഷമേ വിവരം അറിയുമായിരുന്നുള്ളു. സബിതയുടെ സംയോജിത ഇടപെടൽ പണവും വളയും തിരിച്ചു കിട്ടുന്നതിന് ഇടയാക്കി. വിവധ പേരുകൾ പറഞ്ഞ് ഇവർ പൊല്ലീസിനെ കുഴക്കിയിരുന്നു. പൊലീസിനോട് സഹകരിക്കാതെ
വന്നപ്പോൾ പൊലീസിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ തെരച്ചിൽ നടത്തിയാണ് ഇവരുടെ വിവരം ശേഖരിച്ചത്. തിരക്കുള്ള ക്ഷേത്രം, പള്ളി ,ബസ്സ് എന്നിവിടങ്ങളി ലാണ് ഇവർ മോഷണം നടത്തുന്നത്. പാലാ, കണ്ണമാലി സ്റ്റേഷനുകളിൽ ഇവർക്കെതിരെ കേസ്സുണ്ട്. തമിഴ്നാട്ടിൽ നിന്ന് മോഷണത്തിനായി കേരളത്തിൽ എത്തുന്ന സംഘത്തിലെ കണ്ണിയാണ് ഇവർ എന്ന് പൊലീസ് പറഞ്ഞു. ചേർത്തല കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

Related Articles

Back to top button