മോഷ്ടാവിന് ഭക്ഷണവും വാഴപ്പഴവും കഴിക്കാൻ നൽകി കവലിരിക്കുകയാണ് പൊലീസ്..കാരണം…
ഒരു മാല മോഷണത്തിൽ പിടികൂടിയ കള്ളന് കാവലിരിക്കേണ്ട ഗതികേടിലാണ് ആലത്തൂർ പൊലീസ് ഇപ്പോൾ. സംഭവം മറ്റൊന്നുമല്ല, മോഷ്ടാവ് പിടിച്ചെടുത്ത് വിഴുങ്ങിയ മാല പൊലീസിന് തൊണ്ടിമുതലായി കണ്ടെടുക്കണം. ഇയാളാവട്ടെ ആ മാല കിട്ടിയ ഉടൻ തന്നെ വിഴുങ്ങി കളഞ്ഞു. ഇതിപ്പോൾ വിശന്നാലും ഇല്ലെങ്കിലും നല്ലഭക്ഷണവും ഇടയ്ക്കിടെ വാഴപ്പഴവും ഒക്കെ കൊടുത്ത് കള്ളന് കാവലിരിക്കേണ്ട ഗതികേടാണ് പൊലീസിന്. ഓരോ നിശ്ചിത ഇടവേളകളിലും എക്സ്റേയെടുത്ത് ശരീരത്തിനുള്ളിൽ മാലയുടെ സ്ഥാനമാറ്റം പൊലീസ് ഉറപ്പിക്കണം. ജില്ലാ ആശുപത്രിയിലെ വാർഡിൽനിന്ന് പ്രതി രക്ഷപ്പെടാതെ നോക്കണം. ഇതിനൊക്കെ പുറമേ കള്ളന്റെ വിസർജ്യം കവറിൽ ശേഖരിച്ച് മാലയുണ്ടോയെന്ന് നോക്കണം.