ഫോൺ പിടിച്ചെടുത്തു…അധ്യാപകനെ ക്ലാസ് മുറിയിലിട്ട് കുത്തി വിദ്യാർത്ഥി…
ക്ലാസ് മുറിയിൽ മൊബൈൽ കൊണ്ടുവന്നതിന് ശാസിച്ച അധ്യാപകനെ കുത്തി വീഴ്ത്തി കൌമാരക്കാർ. ഉത്തർ പ്രദേശിലെ ബഹ്‌റൈച്ചിലാണ് സംഭവം. രാജേന്ദ്ര പ്രസാദ് വർമ എന്ന 54കാരനായ അധ്യാപകന്റെ കഴുത്തിന് പിന്നിലും തലയിലുമാണ് വിദ്യാർത്ഥികൾ കുത്തിയത്. ദിവസങ്ങളുടെ ഇടവേളയിൽ ക്ലാസ് മുറിയിൽ നിന്ന് വിദ്യാർത്ഥികളുടെ മൊബൈൽ ഫോൺ ഉപയോഗം അധ്യാപകൻ ശ്രദ്ധിക്കുകയും വിദ്യാർത്ഥികളെ സഹപാഠികളുടെ മുന്നിൽ വച്ച് ശാസിക്കുകയും ചെയ്തിരുന്നു.