ചെങ്ങന്നൂരില്‍ നിന്ന് കുംഭമേളയ്ക്ക് പോയ ആളെ കാണാനില്ല….

The person who went to the Kumbh Mela from Chengannur is missing.

ആലപ്പുഴ: ചെങ്ങന്നൂരില്‍ നിന്ന് കുംഭമേളയ്ക്ക് പോയ ആളെ കാണാനില്ല. ചെങ്ങന്നൂര്‍ കൊഴുവല്ലൂര്‍ സ്വദേശി മേലേതില്‍ വീട്ടില്‍ ജോജു ജോര്‍ജിനെയാണ് കാണാതായത്. ഫെബ്രുവരി ഒന്‍പതിന് ഉച്ചയ്ക്ക് 2.30 ന് അയല്‍വാസിയും സുഹൃത്തുമായ ഷിജുവിനൊപ്പം ട്രെയിന്‍ മാര്‍ഗം കുംഭമേളയ്ക്ക് പോയതായിരുന്നു ജോജു. ദിവസങ്ങള്‍ക്കിപ്പുറം ജോജുവിനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് പറയുകയാണ് കുടുംബം.

പന്ത്രണ്ടാം തീയതി ജോജു മറ്റൊരു ഫോണില്‍ നിന്ന് വീട്ടിലേക്ക് വിളിച്ചിരുന്നുവെന്ന് കുടുംബം പറയുന്നു. തന്റെ ഫോണ്‍ തറയില്‍ വീണ് പൊട്ടിയെന്നും ഒപ്പമുള്ള സുഹൃത്തിന്റെ ഫോണില്‍ നിന്നാണ് വിളിക്കുന്നതെന്നുമായിരുന്നു ജോജു വീട്ടുകാരോട് പറഞ്ഞത്. പതിനാലാം തീയതി നാട്ടില്‍ തിരിച്ചെത്തുമെന്നും ജോജു അറിയിച്ചിരുന്നു. പതിനാലാം തീയതി ജോജുവിനൊപ്പം പോയ ഷിജു തിരികെയെത്തിയെങ്കിലും ജോജുവിനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും വീട്ടുകാര്‍ പറയുന്നു.

Related Articles

Back to top button