സൂപ്പർമാർക്കറ്റിന്റെ ഫ്രാഞ്ചൈസി തുടങ്ങാം എന്ന പേരിൽ തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ…

അമ്പലപ്പുഴ: ആൻവി സൂപ്പർമാർക്കറ്റ് എന്ന സ്ഥാപനത്തിൻറെ മാനേജിംഗ് ഡയറക്ടർ ആയ തിരുവനന്തപുരം നെയ്യാറ്റിൻകര കട്ടച്ചാൽ കുഴിയിൽ വി. എസ്. നിവാസിൽ വിപിൻ വി .എസ് (40) നെ തട്ടിപ്പ് നടത്തിയതിന്റെ പേരിൽ രാമങ്കരി പോലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് സാഹസികമായി ഇയാളെ പോലീസ് പിടി കൂടുകയായിരുന്നു. സൂപ്പർമാർക്കറ്റിന്റെ ഫ്രാഞ്ചൈസി തുടങ്ങാം എന്ന് തെറ്റിദ്ധരിപ്പിച്ച് മുട്ടാർ സ്വദേശിയുടെ കയ്യിൽ നിന്നും പത്തുലക്ഷം രൂപ കൈപ്പറ്റിയതിനുശേഷം തട്ടിപ്പ് നടത്തിയ കേസിലേക്ക് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ പേരിൽ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലും സമാനമായ രീതിയിൽ കേസ് ഉണ്ട്. കേരളത്തിൻറെ പലഭാഗത്തും ഇയാൾ തട്ടിപ്പ് നടത്തിയതായി സംശയിക്കുന്നുണ്ടെന്നും അതേക്കുറിച്ച് കൂടുതൽ അന്വേഷിക്കും എന്നും രാമങ്കരി പോലീസ് ഇൻസ്പെക്ടർ അറിയിച്ചു. രാമങ്കരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി. ജയകുമാറിന്റെ നേതൃത്വത്തിൽ ജി.എസ്.ഐ മാരായ ഷൈലകുമാർ, പ്രേംജിത് , സുനിൽകുമാർ, ജി.എ. എസ്.ഐ ജാസ്മിൻ, സി.പി.ഒ സുഭാഷ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Back to top button