ഓടിക്കൊണ്ടിരുന്ന ആംബുലൻസിൽ നിന്ന് രോഗി തെറിച്ച് റോഡിൽ വീണു…

ഓടിക്കൊണ്ടിരുന്ന ആംബുലൻസിൽ നിന്ന് രോഗി തെറിച്ച് റോഡിൽ വീണു. നീലഗിരി കുനൂരിലാണ് അപകടമുണ്ടായത്. ആംബുലൻസ് സ്പീഡ് ബംപിൽ കയറിയിറങ്ങിയപ്പോൾ പുറകുവശത്തെ ഡോർ തുറന്ന് പോകുകയും സ്ട്രച്ചറിലുണ്ടായിരുന്ന രോഗി റോഡിലേക്ക് വീഴുകയുമായിരുന്നു.

പിന്നിൽ മറ്റ് വാഹനങ്ങളുണ്ടായിരുന്നെങ്കിലും ബംപ് കാരണം വേഗം കുറവായിരുന്നത് ആശ്വാസമായി. വീഴ്ചയിൽ തലയ്ക്ക് ക്ഷതമേറ്റ രോഗിയെ അടുത്തുള്ള ലാലി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ജില്ലയിലെ സ്വകാര്യ ആംബുലൻസുകളിൽ വിശദമായ പരിശോധന നടത്താൻ നീലഗിരി കളക്ടർ നിർദ്ദേശിച്ചു.

Related Articles

Back to top button