ചികിത്സ വൈകി.. രോഗിക്ക് ദാരുണാന്ത്യം..നൽകിയത് മാനസിക രോഗത്തിനുള്ള ചികിത്സ….
ചികിത്സ വൈകിയതിനാൽ രോഗി മരിച്ചു എന്ന ആരോപണവുമായി ബന്ധുക്കൾ മെഡിക്കൽ കോളേജിൽ പ്രതിഷേധിക്കുന്നു.കോഴിക്കോട് പേരാമ്പ്ര സ്വദേശി രജനിയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് മരിച്ചത്. നവംബർ നാലിനാണ് രജനി ആശുപത്രിയിൽ ചികിത്സ തേടിയത് . നാവിന് തരിപ്പും കാലിന് അസഹ്യമായ വേദനയും അനുഭവപ്പെട്ടതോടെയാണ് രജനിയെ ആശുപത്രിയിൽ എത്തിച്ചത് .എന്നാൽ രോഗിക്ക് മതിയായ ചികിത്സ നൽകിയില്ലെന്നും മാനസിക രോഗത്തിനുള്ള ചികിത്സയാണ് നൽകിയത് എന്നും കുടുംബം ആരോപിക്കുന്നു. ന്യൂറോ ചികിത്സ ലഭിക്കുന്നതിൽ കാലതാമസം നേരിട്ടുവെന്നും ഇതാണ് മരണത്തിന് കാരണമായതെന്നും കുടുംബം പറയുന്നു ഇന്ന് പുലർച്ചെ രണ്ടു മണിയോടെ ആയിരുന്നു രജനി മരിച്ചത്.