മുഖ്യമന്ത്രി എറണാകുളത്ത് നിന്നെന്ന ഷിയാസിന്റെ അഭിപ്രായം വ്യക്തിപരം….എം ലിജു

കായംകുളം: മുഖ്യമന്ത്രി എറണാകുളത്തു നിന്ന് ആകും എന്നുള്ള ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ പ്രതികരണം തള്ളി കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം ലിജു. ഷിയാസിന്റേത് വ്യക്തിപരമായ അഭിപ്രായമാണ്. മുഹമ്മദ് ഷിയാസ് എറണാകുളം ഡിസിസി പ്രസിഡന്റായതിനാല്‍ അഭിപ്രായത്തിന് പിന്നില്‍ പ്രാദേശികമായ വികാരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതുകൊണ്ടാകാം അവിടെ നിന്ന് മുഖ്യമന്ത്രി വേണമെന്ന് പറഞ്ഞത്. അത് വ്യക്തിപരമായ അഭിപ്രായമായി കണ്ടാല്‍ മതി. തീരുമാനം ഹൈക്കമാന്‍ഡ് പറയും. ആരാണ് മുഖ്യമന്ത്രി എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണെന്നും എം ലിജു പ്രതികരിച്ചു.

Related Articles

Back to top button