വയോധികയുടെ മാല പൊട്ടിച്ചെടുത്ത് ബൈക്കിൽ കടന്നുകളഞ്ഞു…പ്രതികൾ പിടിയിൽ….
തിരുവനന്തപുരം: വയോധികയുടെ മാലപൊട്ടിച്ചെടുത്ത് ബൈക്കിൽ കടന്നുകളഞ്ഞ പ്രതികളെ പൊലീസ് പിടികൂടി. തിരുവനന്തപുരം പോങ്ങുംമൂട് പനച്ചവിളവീട്ടിൽ അരുൺ(27), നീരാഴി ലെയ്ൻ പണയിൽ പുത്തൻവീട്ടിൽ സൂരജ് (27) എന്നിവരാണ് അറസ്റ്റിലായത്. ഉള്ളൂർ പ്രശാന്ത് നഗറിൽ വീടിനോടു ചേർന്ന് സ്റ്റേഷനറിക്കട നടത്തുന്ന 70 കാരിയായ വയോധികയുടെ രണ്ടുപവൻ്റെ മാലയാണ് കഴിഞ്ഞ ദിവസം ഇവർ കവർന്നത്.
സാധനം വാങ്ങാനെന്ന വ്യാജേനെയാണ് പ്രതികൾ കടയിൽ എത്തിയത്. ഹെൽമെറ്റും മാസ്കും ധരിച്ച് കടയിൽ കയറിയ അരുൺ വയോധികയുടെ കഴുത്തിൽക്കിടന്ന മാല വലിച്ചു പൊട്ടിച്ചെടുത്തു. ഈ സമയത്ത് കടയ്ക്ക് പുറത്ത് ബൈക്കിൽ ഇരിക്കുകയായിരുന്നു സൂരജ്. അരുൺ മാല പൊട്ടിച്ചതിന് പിന്നാലെ സൂരജിന്റെ ബൈക്കിൽ ചാടിക്കയറി. പിന്നീട് ഇരുവരും ഇവിടെ നിന്ന് രക്ഷപ്പെട്ടു.



