തുടലുപൊട്ടിച്ച് വളർത്തുനായ അയൽപക്കത്തേക്ക്.. വെട്ടിക്കൊലപ്പെടുത്തി അയൽവാസി…
തിരുവനന്തപുരം പാറശ്ശാല കോടങ്കരയിൽ വളർത്തുനായയെ അയൽവാസി വെട്ടി കൊലപ്പെടുത്തിയതായി പരാതി. ബിജുവിന്റെ വളർത്തുനായയെ സമീപവാസി അഖിലാണ് വെട്ടിക്കൊലപ്പെടുത്തിയത്. നായ തുടലു പൊട്ടിച്ച് അയൽവാസിയുടെ വീട്ടിലെത്തിയതായിരുന്നു കൊലയ്ക്ക് കാരണം. അയൽവാസി ബിജുവിനെ മർദ്ദിച്ചെന്നും പരാതിയുണ്ട്.പാറശാല പൊലീസ് കേസെടുത്തു