മാവേലിക്കരയിൽ കോൺഗ്രസ്‌ കൊടിമരത്തിൽ ദേശീയ പതാക… സ്വാതന്ത്ര്യ ദിനത്തിന് കെട്ടിയത് ഇതുവരെ അഴിച്ചില്ല…. തമ്മിലടി കഴിഞ്ഞിട്ട് വേണ്ടേ പതാക മാറ്റാൻ…..

മാവേലിക്കര- നഗരസഭ പ്രദേശത്ത് സ്വാതന്ത്ര്യ ദിനത്തിന് കോൺഗ്രസ്‌ കൊടിമരത്തിൽ കെട്ടിയ ദേശീയ പതാക ഇതുവരെ അഴിച്ചിട്ടില്ല. സ്വാതന്ത്ര ദിനം കഴിഞ്ഞ് 12 ദിവസങ്ങൾക്ക് ശേഷവും ദേശീയ പതാക താഴ്ത്തിയിടില്ല. കോൺഗ്രസ്‌ വാർഡ് മെമ്പറും കോൺഗ്രസ്‌ നേതാക്കന്മാരും ചേർന്ന് ഉയർത്തിയ പതാകയാണ് ഇന്നും കണ്ടിയൂർ ക്ഷേത്രത്തിന് മുന്നിൽ അഴിക്കാതെ കെട്ടിയിരുക്കുന്നത്. ദേശീയ പതാകയോടുള്ള തികഞ്ഞ അനാദരവാണ് ഇതിലൂടെ പുറത്ത് വന്നിരിക്കുന്നത്. സംഭവത്തിൽ മാവേലിക്കര സ്റ്റേഷനിൽ ജയശങ്കർ ശിവദാസ് എന്ന യുവാവ് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ പതാക അഴിച്ചുമാറ്റി.

മാവേലിക്കര ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയിലെ തമ്മിലടിയുടെ പേരിൽ ബ്ലോക്ക് കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനം ഉയരുന്നതിന് പിന്നാലെയാണ് ദേശീയ പതാകയുടെ പേരിലുള്ള പുതിയ വിവാദം ഉയർന്നിരിക്കുന്നത്. ബ്ലോക്ക് കോൺഗ്രസ് നേതൃത്വവും കോൺഗ്രസ് ഭരിക്കുന്ന മാവേലിക്കര നഗരസഭയും തമ്മിലുള്ള ശീതസമരം മറനീക്കി പുറത്തുവന്ന വാർത്തഇന്നലെ 140 ന്യൂസ് പ്രസിദ്ധീകരിച്ചിരുന്നു. വികസന പ്രവർത്തനങ്ങൾ നടത്താൻ പോലും കൗൺസിലർ കൂടിയായ ബ്ലോക്ക് കോൺഗ്രസ് ഭാരവാഹി ചെയർമാനെ അനുവദിക്കുന്നില്ലെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.

Related Articles

Back to top button