ഗുണ്ടാ നേതാവ് സന്തോഷിൻ്റെ കൊലപാതകം…പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് പോലീസ്…
കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവ് സന്തോഷിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് പോലീസ്.കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവനയുടെ നേതൃത്വത്തിൽ 18 അംഗ സംഘമാകും കേസ് അന്വേഷിക്കുക. പ്രതികളെ കണ്ടെത്തുന്നതിനും അന്വേഷണത്തിനുമാണ് പ്രത്യേക സംഘം.
പ്രത്യേക സംഘത്തിൽ മൂന്ന് ഇൻസ്പെക്ടർമാരും നാല് എസ്ഐമാരും ഉൾപ്പെടുന്നു. ടെലി കമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ട്. വയനകം ഗുണ്ടാസംഘമാണ് കൊലപാതകത്തിനും അതിന് ശേഷം ഉണ്ടായ അക്രമത്തിനും പിന്നിലെന്ന് പോലീസ് കണ്ടെത്തിയത്. പ്രതികൾ സഞ്ചരിച്ച വാഹനം പിടികൂടുന്നതിനിടെ രണ്ട് പ്രതികൾ ഓടി രക്ഷപ്പെടുകയും ചെയ്തു.