തോട്ടപ്പളളിയിലെ വയോധികയുടെ കൊലപാതകം…മൂന്നാംപ്രതി അബൂബക്കറിന്…
ആലപ്പുഴ: തോട്ടപ്പളളിയിലെ വയോധികയുടെ കൊലപാതകത്തില്‍ മൂന്നാം പ്രതി അബൂബക്കറിന് ജാമ്യം. ആലപ്പുഴ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അബൂബക്കറിനെതിരായ കേസ് കെട്ടിച്ചമച്ചതാണ് എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കൊലപാതകം നടത്തിയത് തൃക്കുന്നപ്പുഴ സ്വദേശികളായ ദമ്പതികളാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
അബൂബക്കറിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയേക്കുമെന്നും വാര്‍ത്തയുണ്ടായിരുന്നു. കൊലപാതകത്തില്‍ അബൂബക്കറിന് പങ്കില്ലെങ്കിലും വയോധികയെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അറസ്റ്റിലായ സൈനുലാബ്ദീനും ഭാര്യ അനീഷയുമാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍.