രണ്ടര വയസുകാരിയുടെ കൊലപാതകം….ഡോക്ടറുടെ സാക്ഷ്യപത്രത്തിൽ പ്രതി ഹരികുമാറിന് മാനസിക….
തിരുവനന്തപുരം ബാലരാമപുരത്ത് രണ്ട് വയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊന്ന കേസില്‍ പ്രതിയും കുഞ്ഞിന്റെ അമ്മാവനുമായ ഹരികുമാറിന് മാനസിക പ്രശ്നമില്ലെന്ന് ഡോക്ടറുടെ സാക്ഷ്യപത്രം. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മാനസികരോഗ വിഭാഗമാണ് ഇത് സംബന്ധിച്ച സാക്ഷ്യപത്രം നല്‍കിയത്. കോടതിയുടെ നിര്‍ദേശ പ്രകാരം ഹരികുമാറിനെ മെഡിക്കല്‍ കോളേജിലെ സൈക്യാട്രി വിഭാഗം പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹരികുമാറിന് മാനസികരോഗമില്ലെന്നുള്ള കണ്ടെത്തല്‍. ഡോക്ടറുടെ സാക്ഷ്യപത്രം പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. ഇതിന് പിന്നാലെ പ്രതിയെ കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് അപേക്ഷ നല്കി.