അമ്പൂരി ഉരുൾ പൊട്ടൽ പശ്ചാത്തലമാക്കി ഒരുക്കിയ സിനിമ ‘നായകൻ പ്രിഥ്വി ഇന്ന് റിലീസാകും..

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യവും സംഘര്‍ഷങ്ങളുമാണ് വൈശാലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വി ബി മാത്യു നിര്‍മ്മിച്ച നായകന്‍ പൃഥ്വി ചര്‍ച്ചചെയ്യുന്നത്. പ്രസാദ് ജി എഡ്വേര്‍ഡാണ് സംവിധായകന്‍.തിരുവന്തപുരം ജില്ലയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉരുള്‍ദുരന്തമുണ്ടായ അമ്പൂരിയിലാണ് സിനിമ ചിത്രീകരിച്ചത്. മനുഷ്യനോടുള്ള ഭൂമിയുടെ കലഹം ഉരുള്‍പൊട്ടലാവുന്നത് സിനിമയില്‍ ദൃശ്യവത്കരിച്ചിട്ടുണ്ട്.
ഉരുള്‍പൊട്ടല്‍ അതിന്റെ സകല തീവ്രതയോടും കൂടി ചെറിയൊരു സിനിമയില്‍ ആവിഷ്‌കരിക്കുന്നതിന് ചെലവാക്കേണ്ടി വരാവുന്ന തുകയെക്കുറിച്ച് ഉത്കണ്ഠയുണ്ടായിരുന്നെങ്കിലും സിനിമ നിര്‍മ്മിക്കാന്‍ വി ബി മാത്യു തയാറായി.
ഉരുള്‍ പൊട്ടല്‍ ചിത്രീകരണം തന്നെയാണ് ഏറ്റവും വെല്ലുവിളിയുയര്‍ത്തിയത്. അതിശക്തമായ പ്രകൃതി ദുരന്തത്തില്‍ മണ്ണിനടിയില്‍ കുടുങ്ങിപ്പോയ മനുഷ്യരുടെ നിസ്സഹായാവസ്ഥ സിനിമയ്ക്കായി ആവിഷ്‌കരിക്കുമ്പോഴും വൈകാതെ സമാനതകളില്ലാത്ത ഒരു കൊടിയ ദുരന്തം നമ്മളെ കാത്തിരിക്കുന്നുണ്ടെന്ന് അന്ന് ആരും കരുതിയില്ല. വയനാട് ദുരന്തത്തിനിരയായവര്‍ക്ക് ആദരമായാണ് ചിത്രം സമര്‍പ്പിച്ചിരിക്കുന്നത്.ജലവിഭവ മന്ത്രി റോഷി അഗസ്റ്റില്‍ പുറത്തിറക്കിയ നായകന്‍ പൃഥ്വിയുടെ ട്രയിലര്‍ ഇതിനകം പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്.

Related Articles

Back to top button