അമ്മ വഴക്ക് പറഞ്ഞു…പൊലീസ് സ്റ്റേഷനിൽ പരാതി നല്കാൻ വീടുവിട്ടിറങ്ങി രണ്ടാം ക്ലാസുകാരൻ …എന്നാൽ എത്തിപ്പെട്ടത് എവിടെയാണെന്നോ…
അമ്മ വഴക്കുപറഞ്ഞതിന് രണ്ടാം ക്ലാസുകാരൻ വീടുവിട്ടിറങ്ങി. നാല് കിലോമീറ്ററോളം നടന്നശേഷം ഫയർ സ്റ്റേഷനിൽ എത്തി പൊലീസ് സ്റ്റേഷൻ ആണെന്ന് കരുതിയാണ് ഫയർ സ്റ്റേഷനിൽ എത്തിയത്. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ കുട്ടിയുടെ പിതാവിനെയും ചൈൽഡ് ലൈൻ അധികൃതരേയും വിവരമറിയിച്ചു.
ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. കുട്ടി അവധി ദിവസമായതിനാൽ സമീപത്ത് സുഹൃത്തുക്കൾക്കൊപ്പം കളിക്കുകയാണെന്നായിരുന്നു വീട്ടുകാർ കരുതിയത്. ഇരുമ്പുഴിയിൽ നിന്ന് മലപ്പുറം വരെയാണ് നടന്നത്. ചൈൽഡ് ലൈൻ പ്രവർത്തകർ സുരക്ഷിതമായി കുട്ടിയെ വീട്ടിലെത്തിച്ചു. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഏഴു വയസുകാരൻ ഫയർ സ്റ്റേഷനിൽ എത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഉമ്മ വീട്ടിൽ കയറ്റുന്നില്ലെന്നായിരുന്നു കുട്ടിയുടെ പരാതി.