മകൻ ക്രൂരമായി മര്‍ദിച്ചിട്ടും പരാതി ഇല്ലെന്ന് അമ്മ….കേസെടുത്തില്ലെന്ന് പൊലീസ്…
പുൽപ്പള്ളി പാതിരിയിൽ മകൻ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തില്ല. മകൻ മെൽബിനെതിരെ പൊലീസിന് അമ്മ വത്സല മൊഴി നൽകിയില്ല. മര്‍ദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ മെൽബിൻ ഒളിവിൽ പോയിരുന്നു. തുടര്‍ന്ന് അന്വേഷണവുമായി പൊലീസ് മുന്നോട്ടുപോകുന്നതിനിടെയാണ് അമ്മ മൊഴി നൽകില്ലെന്ന് പൊലീസിനെ അറിയിച്ചത്. തനിക്ക് പരാതിയില്ലെന്ന് അമ്മ വത്സല അറിയിക്കുകയായിരുന്നു.
അമ്മ പരാതി ഇല്ലെന്ന് എഴുതി നൽകിയതായും അതിനാൽ കേസെടുത്തിട്ടില്ലെന്നും പുല്‍പ്പള്ളി പൊലീസ് അറിയിച്ചു. മർദ്ദനം ഏറ്റയാൾക്ക് പരാതിയില്ലാത്തതിനാൽ കേസെടുക്കാൻ കഴിയില്ലെന്ന നിലപാടിലാണ് പൊഅതേസമയം, മെൽബിൻ സഹോദരൻ ആല്‍ബിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
കഴിഞ്ഞ ദിവസമാണ് വയനാട് പുല്‍പ്പള്ളി പാതിരിയിൽ മദ്യലഹിരിയിൽ മകൻ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച് ബോധരഹിതയാക്കിയ സംഭവം ഉണ്ടായത്.ലീസ്. പ്രായമായ അമ്മയെ മകൻ മര്‍ദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പാതിരി തുരുത്തിപ്പള്ളി തോമസിന്റെ ഭാര്യ വത്സല(51)യാണ് മക്കളുടെ ക്രൂരമര്‍ദനത്തിനിരയായത്. കൈക്കുഞ്ഞിനെ ഒക്കത്തിരുത്തിയായിരുന്നു മെൽബിൻ അമ്മയെ തല്ലിയത്.