ഹോള്‍സെയിലായി സ്റ്റേഷനറി സാധനങ്ങള്‍ വാങ്ങി മുങ്ങും… തട്ടിപ്പ് കേസിലെ മുഖ്യ പ്രതി അറസ്റ്റിൽ….

വ്യാപാരികളെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ മുഖ്യ പ്രതി അറസ്റ്റിൽ. കോയമ്പത്തൂർ ഉക്കടം ജി എം നഗർസ്വദേശി സയ്യിദ് ഇബ്രാഹിം (45) നെയാണ് പാലക്കാട് കസബ പൊലീസ് പിടികൂടിയത്. ഹോൾസെയിലായി സ്റ്റേഷനറി സാധനങ്ങൾ വാങ്ങി പണം നൽകാതെ മുങ്ങുന്നതാണ് പ്രതിയുടെ രീതി. 

വാങ്ങുന്ന സാധനങ്ങൾ പാലക്കാടെത്തിച്ച് മറിച്ച് വിൽക്കും. പുതുശ്ശേരി കൂട്ടുപാതയിൽ പ്രവർത്തിച്ചിരുന്ന സൗത്ത് ഇന്ത്യൻ ട്രേഡേഴ്സ്എന്ന സ്ഥാപനത്തിന്‍റെ മറവിലായിരുന്നു തട്ടിപ്പ്. അവിനാശി സ്വദേശിയിൽ നിന്ന് ലക്ഷങ്ങൾ വിലവരുന്ന രണ്ട് ലോഡ് നെയ്യ് വാങ്ങി പണം നൽകാതെ മുങ്ങിയെന്ന പരാതിയിലാണ് കേസ്. പ്രതിക്കെതിരെ കോയമ്പത്തൂരിൽ സമാനമായ നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ കൂട്ടാളിക്കായി അന്വേഷണം ഊർജിതമാക്കിയതായി കസബ പൊലീസ് അറിയിച്ചു.


Related Articles

Back to top button