കാറിന്റെ രഹസ്യ അറയില്‍ എംഡിഎംഎ കടത്തിയ കേസിൽ മുഖ്യപ്രതി അറസ്റ്റില്‍…

വയനാട്ടിലെ തോല്‍പ്പെട്ടി എക്സൈസ് ചെക്പോസ്റ്റ് വഴി കേരളത്തിലെ മൊത്തവിതരണക്കാര്‍ക്കായി കാറില്‍ വലിയ അളവില്‍ എംഡിഎംഎ കടത്തിയ കേസിലെ മുഖ്യപ്രതി മാസങ്ങള്‍ക്ക് ശേഷം പിടിയില്‍. വിദേശത്തും സ്വദേശത്തുമായി ഒളിവില്‍ കഴിഞ്ഞു വരികയായിരുന്ന കാസര്‍ഗോഡ് ചെങ്ങള സ്വദേശിയായ ബഷീര്‍ അബ്ദുല്‍ ഖാദറിനെയാണ് 291 ഗ്രാം അതിമാരക മയക്കുമരുന്നായ എംഡിഎംഎ കടത്തിയ കേസില്‍ അറസ്റ്റ് ചെയ്തത്. വിദേശത്ത് നിന്ന് നാട്ടിലെത്തിയ ഇയാളെ കാസര്‍ഗോഡ് നിന്നാണ് പിടികൂടിയത്. ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് ഇപ്പോഴത്തെ അറസ്റ്റിലേക്ക് നയിച്ച സംഭവം നടക്കുന്നത്.



