ഷാരോണിന്റെ മരണമൊഴിരേഖപ്പെടുത്തിയ മജിസ്ട്രേറ്റ് തെളിവ് നൽകി…
പാറശാല: ഷാരോൺ വധക്കേസിൽ ഷാരോണിന്റെ മരണമൊഴി രേഖപ്പെടു ത്തിയ മജിസ്ട്രേറ്റ് തെളിവുകൾ നൽകി.നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ്ജഡ്ജി എ.എം.ബഷീർ മുമ്പാകെ വീഡിയോ കോൺ ഫറൻസ് സംവിധാനത്തി ലാണ് മജിസ്ട്രേറ്റിനെ വിസ്തരിച്ചത്.2022 ഒക്ടോബർ 20ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിൻ്റെ നിർദ്ദേശപ്രകാരം 11-ാം കോടതിയിലെ മജിസ്ട്രേറ്റായിരുന്ന ലെനിതോമസാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് ഷാരോണിന്റെ മരണമൊഴി രേഖപ്പെടുത്തിയത്.
താൻ ഷാരോണിനെ കാണുമ്പോൾ തികച്ചും ബോധവാനായിരുന്നു. മൊഴി നൽകാൻ പ്രാപ്തനായി രുന്നുവെന്നും മജിസ്ട്രേറ്റ് മൊഴിനൽകി. ഷാരോൺ ശ്വാസതടസം കാരണം വാക്കുകൾ മുറിഞ്ഞാണ് സംസാരിച്ചത്. ഗ്രീഷ്മ നൽകിയ ഒരു ഗ്ലാസ് കഷായമാണ് താൻ കുടിച്ചതെന്നും ഷാരോൺ പറഞ്ഞതായി ജഡ്ജിമൊഴി നൽകി.സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ
വി.എസ്.വിനീത്കുമാറിന്റെ മുഖ്യവിസ്താരത്തിലാണ് മജിസ്ട്രേറ്റ് മൊഴിനൽകിയത്.തെളിവ് നശിപ്പിച്ചതിന്ഗ്രീഷ്മയോടൊപ്പം അമ്മ സിന്ധുകുമാരിയും അമ്മാവൻ നിർമ്മല കുമാരൻ നായരും പ്രതികളാണ്