ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു…

നിർത്തിയിട്ടിരുന്ന ടിപ്പർ ലോറി നിരങ്ങി ഇറങ്ങി വീടിനു മുകളിലേക്ക് മറിഞ്ഞു. വീട് പൂർണമായും തകർന്നു. സംഭവം നടക്കുമ്പോൾ വീട്ടിൽ കുടുംബാംഗങ്ങൾ ഉണ്ടായിരുന്നില്ല. ഇതിനാൽ വലിയ ദുരന്തം ഒഴിവായി. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ കൂമ്പൻപാറ ഫാത്തിമ മാതാ പള്ളിക്ക് സമീപം റോഡരികിൽ താമസിക്കുന്ന താഴത്ത് വീട്ടിൽ വിൽസന്റെ വീട്ടിലേക്കാണ് ലോറി മറിഞ്ഞത്.
ദേശീയപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട ടിപ്പർ ലോറി വിൽസന്റെ വീടിനു മുകളിലെ ദേശീയ പാതയോരത്ത് പാർക്ക് ചെയ്തിരിക്കുകയായിരുന്നു. വാഹനത്തിൽ ഡ്രൈവർ ഉണ്ടായിരുന്നില്ല. വണ്ടി സ്വയം പിന്നോട്ട് നിരങ്ങി ഇറങ്ങി വിൽസന്റെ വീട്ടിലേക്ക് മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് വീടിൻ്റെ മേൽക്കൂര പൂർണമായും തകർന്നു. വീട്ടു സാധനങ്ങളും പൂർണമായും നശിച്ചു.

Related Articles

Back to top button