ലഹരിക്ക് പണമില്ലാത്തതിനാൽ പരാക്രമം കാണിച്ച് യുവാവിനെ നാട്ടുകാർ ചെയ്യ്തത്…

താനൂരില്‍ എംഡിഎംഎ വാങ്ങാൻ പണം നൽകാത്തതിന് യുവാവ് മാതാപിതാക്കളെ ആക്രമിച്ചു. അക്രമത്തെ തുടര്‍ന്ന് യുവാവിനെ നാട്ടുകാര്‍ പിടികൂടി കൈകാലുകൾ കെട്ടിയിട്ടു. തുടര്‍ന്ന് പൊലീസ് എത്തി ഇയാളെ വിമുക്തി കേന്ദ്രത്തിലേക്ക് മാറ്റി.

മയക്കുമരുന്ന് വാങ്ങാൻ പണം വേണമെന്ന് ആവശ്യപെട്ടായിരുന്നു പരാക്രമം. ഭീഷണിയും പരാക്രമവും തുടര്‍ന്നതോടെ മാതാപിതാക്കള്‍ അയല്‍വാസികളുടെ സഹായം തേടി. അയല്‍ക്കാര്‍ സംസാരിച്ച് സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് വഴങ്ങിയില്ല. തുടര്‍ന്ന് നാട്ടുകാര്‍ ബലം പ്രയോഗിച്ച് കൈകാലുകള്‍ കെട്ടിയിട്ട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Related Articles

Back to top button