‘ഈ ദുര്‍ഭരണം അവസാനിക്കാന്‍ ഇനി 26 ദിവസം കാത്തിരുന്നാല്‍ മതിയല്ലോ’!

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫും മുസ്ലീം ലീഗും എല്ലാ അര്‍ഥത്തിലും തയ്യാറായി കഴിഞ്ഞുവെന്ന് പാണക്കാട് ശിഹാബ് തങ്ങള്‍.യുഡിഎഫിനെ സംബന്ധിച്ച് ഞങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും തയ്യാറായി കഴിഞ്ഞു. യുഡിഎഫും മുസ്ലീം ലീഗും സജ്ജമാണെന്ന് മുസ്ലീം ലീഗ് അഖിലേന്ത്യാ സെക്രട്ടറി പാണക്കാട് ശിഹാബ് തങ്ങള്‍. ഈ ദുര്‍ഭരണം അവസാനിക്കാന്‍ ഇനി 26 ദിവസം കാത്തിരുന്നാല്‍ മതിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

യുഡിഎഫില്‍ കോണ്‍ഗ്രസും മറ്റ് ഘടകക്ഷികളും തയ്യാറായിക്കൊണ്ടിരിക്കുന്നു. തിയതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം ഇനി വളരെ വേഗത്തിലാകുമെന്നും പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. ലീഗും കോണ്‍ഗ്രസും തമ്മിലുള്ള സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ ഇന്നും നടന്നു. പാര്‍ട്ടി തലത്തില്‍ കൂടിയാലോചന നടത്തിയതിന് ശേഷം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

Related Articles

Back to top button