കൊല്ലത്ത് വേദനസംഹാരി ഗുളികകൾ വില്‍ക്കുന്ന സംഘത്തിലെ പ്രധാനി പിടിയില്‍…

കൊല്ലം: കൊല്ലം നഗരത്തിൽ വേദനസംഹാരി ഗുളികകൾ ലഹരിക്കായി കച്ചവടം നടത്തിവന്ന സംഘത്തിലെ പ്രധാനി പിടിയിൽ. മുണ്ടക്കൽ സ്വദേശി രാജീവിനെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇയാളിൽ നിന്ന് ക്യാൻസർ രോഗികൾ ഉപയോഗിക്കുന്ന ഗുളിക അടക്കം പിടിച്ചെടുത്തു. വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചായിരുന്നു പ്രതി കച്ചവടം നടത്തിയിരുന്നത്. ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് വിൽപ്പനയ്ക്കായി ഗുളികകൾ എത്തിച്ചിരുന്നത്. സമൂഹ മാധ്യമം വഴി കച്ചവടം ഉറപ്പിച്ചായിരുന്നു വിൽപന.

Related Articles

Back to top button