നാല് വയസ്സുകാരിയെ കൊലപ്പെടുത്തിയ കൊലയാളി പുലി കെണിയിൽ….

വാൽപ്പാറയിലെ കൊലയാളിപ്പുലി കുടുങ്ങി. പച്ച മല എസ്റേറ്റിന് സമീപത്ത് വനം വകുപ്പ് വച്ച് കെണിയിലാണ് പുലി കുടുങ്ങിയത്. കഴിഞ്ഞദിവസം നാലു വയസ്സുകാരിയെ പുലി ആക്രമിച്ച കൊലപ്പെടുത്തിയിരുന്നു. തുടർന്നാണ് പുലിക്കൂട് സ്ഥാപിച്ചത്. പുലി പിടിച്ചുകൊണ്ടുപോയ നാലു വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു.
എസ്റ്റേറ്റ് ലയത്തിൽ നിന്ന് 300 മീറ്റര്‍ മാറി കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. പകുതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പുലി ആക്രമിച്ചശേഷം ഉപേക്ഷിച്ച് പോവുകയായിരുന്നുവെന്നാണ് കരുതുന്നത്. വ്യാപക തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.