ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു… ആറ് പേര്‍ക്ക്…

നിയന്ത്രണം വിട്ട ജീപ്പ് റോഡരികിലെ ഡിവൈഡറില്‍ ഇടിച്ച് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ അസീം(27), മലപ്പുറം സ്വദേശികളായ ഷാനിദ്(22), നിയാസ്(22), ആദില്‍ റമീസ്(21), കോഴിക്കോട് സ്വദേശി അമീന്‍(24), നന്മണ്ട സ്വദേശി ഷാദില്‍(27) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.   ദേശീയപാത 766ല്‍ താമരശ്ശേരിക്ക് സമീപം പുല്ലാഞ്ഞിമേട്ടിലാണ് അപകടമുണ്ടായത്.

വയനാട് ഭാഗത്ത് നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. ഓടിക്കൂടിയ യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അപകടത്തെ തുടര്‍ന്ന് വാഹനത്തില്‍ നിന്നും റോഡിലേക്ക് പരന്ന ഓയില്‍ മുക്കത്ത് നിന്ന് എത്തിയ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തില്‍ കഴുകി വൃത്തിയാക്കി. സംഭവ സ്ഥലത്ത് അല്‍പനേരം ഗതാഗതം തടസ്സപ്പെട്ടു.

Related Articles

Back to top button