മഴയുടെ ശക്തി കുറഞ്ഞെങ്കിലും ദുരിതം ഒഴിയുന്നില്ല… 480 ഏക്കർ വിസ്തൃതിയിലുള്ള പാടത്തിൽ മട വീണ് ലക്ഷങ്ങളുടെ നാശ നഷ്ട്ടം…
സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞെങ്കിലും ദുരിതം പൂർണമായും ഒഴിഞ്ഞിട്ടില്ല. അമ്പലപ്പുഴ വടക്ക്, പുന്നപ്ര തെക്ക് പഞ്ചായത്തുകളിലായി 480 ഏക്കർ വിസ്തൃതിയിലുള്ള വെട്ടിക്കരി പാടത്തിൽ മട വീണത് നാശ നഷ്ട്ടം. 10 മീറ്ററോളം നീളത്തിലാണ് പാടത്തിൻറെ പുറം ബണ്ട് തകർന്നത്. പാടത്തിന്റെ കിഴക്കേ മോട്ടോർ തറക്ക് സമീപത്തെ പുറം ബണ്ടിനോടു ചേർന്നുള്ള തോടിന്റെ പടിഞ്ഞാറെ ബണ്ടാണ് തകർന്നത്. രണ്ടാം കൃഷിക്കായി ട്രാക്ടർ ഇറക്കി നിലമുഴുത് കൈച്ചാലുകൾ വെട്ടി വൃത്തിയാക്കൽ പൂർത്തിയാക്കിയ ഘട്ടത്തിലുണ്ടായ മട വീഴ്ച ലക്ഷങ്ങളുടെ നഷ്ടമാണ് കർഷർക്ക് ഉണ്ടാക്കിയത്.