ഓണറേറിയം വർദ്ധനവ് തുച്ഛം….നിലപാട് കടുപ്പിച്ച് ആശമാർ

സർക്കാർ പ്രഖ്യാപിച്ച 1000 രൂപയുടെ ഓണറേറിയം വർദ്ധനവ് തുച്ഛമാണെന്നും സമരം തുടരുമെന്നും സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശാ വർക്കർമാർ. ഓണറേറിയം 21000 രൂപയായി വർധിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം.
എന്നാൽ ഇക്കാര്യങ്ങളിൽ സർക്കാർ അനുകൂലമായ നിലപാട് സ്വീകരിച്ചില്ലെന്നും നിലവിൽ തുടരുന്ന സമരത്തിന്റെ രൂപം എങ്ങനെയായിരിക്കുമെന്ന് ഇന്ന് അടിയന്തിരമായി ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലായിരിക്കും തീരുമാനമാക്കുകയെന്നും ആശമാർ പറഞ്ഞു.



