സമാധിയിൽ വരുന്ന വരുമാനം കുടുംബത്തിൻ്റെ ചിലവിനു വേണ്ടി ഉപയോഗിക്കില്ല…നെയ്യാറ്റിൻകര ഗോപൻ്റെ കുടുംബം…
The income from the Samadhi will not be used for the expenses of the family... Neyyatinkara Gopan's family...
നെയ്യാറ്റിൻകര ഗോപന്റെ മരണത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി ഗോപന്റെ കുടുംബം. മുഖത്തും മൂക്കിലും ഉണ്ടായത് മുറിവല്ലെന്നും തഴമ്പാണെന്നും അത് പണ്ട് മുതലേ ഉണ്ടായിരുന്നുവെന്ന് ഗോപന്റെ ഭാര്യ സുലോചന പറഞ്ഞു. ഒരു മുറിവും ഉണ്ടായിരുന്നില്ലെന്ന് കുടുംബം പറയുന്നു. പൊലീസ് അന്വേഷണത്തിൽ ബുദ്ധിമുട്ടുണ്ടായിരുന്നില്ലെന്നും ഇനിയും അന്വേഷണവുമായി സഹകരിക്കുമെന്നും കുടുംബം വ്യക്തമാക്കി.
മരണത്തിൽ അസ്വഭാവികതയില്ലെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പറയുന്നു. കുടുംബം പറഞ്ഞ കാര്യം സത്യമാണെന്നു തെളിയിക്കുന്നതാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടെന്ന് വിഷ്ണുപുരം ചന്ദ്രശേഖർ പറഞ്ഞു. ഇത് അവരുടെ വരുമാനം മാർഗമല്ലെന്നും ഇവർക്ക് ജീവിക്കാൻ രണ്ടു പശുക്കളെ വാങ്ങി കൊടുക്കാമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉറപ്പ് നൽകിയിട്ടുണ്ടെന്നും വിഷ്ണുപുരം ചന്ദ്രശേഖർ പറഞ്ഞു.