യുവതിയുടെ നെഞ്ചില്‍ ട്യൂബ് കുടുങ്ങിയ സംഭവം…ട്യൂബ് തിരിച്ചെടുക്കും…സാധിച്ചില്ലെങ്കില്‍….
തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ട്യൂബ് വയർ കുടുങ്ങിയ സംഭവത്തിൽ ഡോക്ടറുടെ ഭാഗത്ത് പിഴവ് ഉണ്ടെങ്കിൽ നടപടി എടുക്കുമെന്ന് ഉറപ്പ് നൽകിയതായി ആരോഗ്യവകുപ്പ്. വയർ കുടുങ്ങിയ ട്യൂബ് തിരിച്ചെടുക്കാനുള്ള ചികിത്സ നല്‍കും. യുവതിക്ക് വിദഗ്ധ ചികിത്സ സർക്കാർ സഹായത്തോടെ ഉറപ്പാക്കും. അല്ലെങ്കിൽ മറ്റ് കാര്യങ്ങൾ സർക്കാരുമായി ആലോചിക്കും. ട്യൂബ് തിരിച്ചെടുക്കാൻ സാധിച്ചില്ലെങ്കില്‍ നഷ്ടപരിഹാരം നൽകും. നാല് ദിവസത്തിനകം മറുപടി നൽകാമെന്നും അഡിമിൻസ്ട്രേറ്റീവ് ചുമതലയുള്ള അഡീ. ഡിഎച്ച്എസ് ഡോ. കെ എസ് ഷിനു അറിയിച്ചു.