ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ തുണികഷ്ണം വെച്ച് തുന്നിക്കെട്ടിയ സംഭവം…ആശുപത്രിക്കെതിരെ കേസെടുത്ത് പൊലീസ്

ശസ്ത്രക്രിയയ്ക്കിടെ വയറില്‍ തുണികഷ്ണം വെച്ച് തുന്നിക്കെട്ടിയ സംഭവത്തില്‍ സ്വകാര്യ ആശുപത്രിക്കെതിരെ കേസെടുത്ത് പൊലീസ്.സി എസ് ഐ മിഷന്‍ ആശുപത്രിക്കെതിരെയാണ് കേസ്. മേനംകുളം സ്വദേശി ഷീബയുടെ പരാതിയിലാണ് നടപടി.2025 ഡിസംബര്‍ മൂന്നിന് കഴക്കൂട്ടം സിഎസ്‌ഐ ആശുപത്രിയില്‍ നടന്ന അപ്പന്റിക്‌സ് ശസ്ത്രക്രിയയ്ക്കുകയാണ് സി എസ് ഐ മിഷന്‍ ആശുപത്രിയില്‍ നിന്ന് ഗുരുതര ചികിത്സാ പിഴവ് ഉണ്ടാകുന്നത്. ശസ്ത്രക്രിയയ്ക്കിടെ വയറില്‍ തുണി കഷ്ണം തുന്നി കെട്ടുകയായിരുന്നു. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് മൂന്നു മാസങ്ങള്‍ക്ക് ശേഷം നടത്തിയ പരിശോധനയിലാണ് തുണികഷണം കണ്ടെത്തിയത്. പിന്നീട് ഇതേ ആശുപത്രിയിലെ തന്നെ ശസ്ത്രക്രിയയിലൂടെ തുണി പുറത്തെടുത്തു. പിന്നാലെയാണ് ശസ്ത്രക്രിയയ്ക്ക് വിധേയയായ ഷീബ പ്രമോദ് മുഖ്യമന്ത്രിക്കും കഴക്കൂട്ടം പോലീസിനും പരാതി നല്‍കിയത്.

Related Articles

Back to top button