പ്ലസ് വൺ വിദ്യാർഥിയെ ക്രൂരമായി സീനിയേഴ്സ് മർദിച്ച സംഭവം …13 വിദ്യാർഥികൾക്കെതിരെ കേസെടുത്ത് പോലീസ്…
തിരുവനന്തപുരം: തുറിച്ച് നോക്കിയെന്നാരോപിച്ച് പ്ലസ് വൺ വിദ്യാർഥിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ സീനിയേഴ്സിനെതിരെ കേസെടുത്ത് പോലീസ്. പ്ലസ് ടു വിദ്യാർഥികളായ 13 പേർക്കെതിരെയാണ് ഇതുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുള്ളത്. പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ നിലത്തിട്ട് ചവിട്ടുകയും ഇടിക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി ആക്രമണത്തിനിരയായ വിദ്യാർഥിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി.
കടയ്ക്കാവൂർ എസ്എൻവി ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളാണ് ഇതേ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയെ ക്രൂരമായി ആക്രമിച്ചത്. ആക്രമണത്തിനിരയായ വിദ്യാർഥിയുടെ രക്ഷിതാക്കളുടെ പരാതിയിൽ കണ്ടാലറിയാവുന്ന 10 പേരും ഉൾപ്പെടെ 13 വിദ്യാർഥികൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.