പോക്സോ കേസ് ഇരയെ അവശനിലയില്‍ കണ്ടെത്തിയ സംഭവം….പ്രതിയുടെ മൊഴിയിൽ…
കൊച്ചി: ചോറ്റാനിക്കരയിൽ പോക്സോ കേസ് ഇരയെ വീടിനുളളില്‍ അവശനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പ്രതിയുടെ മൊഴിയിലെ വിവരങ്ങള്‍ പുറത്ത്. സംഭവത്തിൽ പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്തിനെതിരെ വധശ്രമത്തിനും ബലാത്സംഗത്തിനുമാണ് പൊലീസ് കേസെടുത്തത്. ഒളിവിലായിരുന്ന തലയോലപ്പറമ്പ് സ്വദേശി അനൂപിനെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തിലായിരുന്നു ആക്രമണമെന്നാണ് പ്രതിയുടെ മൊഴി. പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്.