എംവിഡിയുടെ പരിപാടി മന്ത്രി റദ്ദാക്കിയ സംഭവം… സംഘാടനത്തിലെ പിഴവിൽ നടപടി… ഉദ്യോഗസ്ഥന്…
തിരുവനന്തപുരം: സദസ്സില്‍ ആളില്ലാത്തതില്‍ പ്രകോപിതനായി മോട്ടാര്‍ വാഹനവകുപ്പിന്റെ പരിപാടി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ റദ്ദാക്കിയ സംഭവത്തിൽ ഉദ്യോഗസ്ഥന് എതിരെ നടപടി. സംഘാടനത്തിലെ പിഴവിലാണ് നടപടി. സംഘാടനത്തിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസ് നൽകി.
അസിസ്റ്റന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ വി ജോയിക്കാണ് ഗതാഗത വകുപ്പ് നോട്ടീസ് നൽകിയത്. നോട്ടീസിന് മറുപടി ലഭിച്ച ശേഷം തുടർനടപടികൾ എന്ന് ഗതാഗത വകുപ്പ് അറിയിച്ചു. ഫ്ലാഗ് ഓഫ് ചെയ്യേണ്ടിയിരുന്ന വാഹനങ്ങൾ ഉടൻ എംവിഡിക്ക് ലഭിക്കില്ല. വാഹനങ്ങൾ സ്വിഫ്റ്റ് ആസ്ഥാനത്തേക്ക് മാറ്റി.