കടുവ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ട സംഭവം..മന്ത്രിക്കെതിരെ വൻ പ്രതിഷേധം…
മാനന്തവാടി പഞ്ചാര കൊല്ലി പ്രിയദർശിനി എസ്റ്റേറ്റിന് മുകളിലെ വന ഭാഗത്ത് കാപ്പി പറിക്കാൻ പോയ രാധയെന്ന 45കാരിയെ കടുവ കടിച്ച് കൊന്ന സംഭവത്തിൽ വൻ പ്രതിഷേധം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മന്ത്രി ഒആർ കേളുവിനെതിരെ ശക്തമായ ജനരോഷം ഉയർന്നു. സ്ഥലത്ത് നാട്ടുകാരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. അതേസമയം വനം വകുപ്പ് ഉദ്യോഗസ്ഥർ സാധാരണ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയതെന്ന വാദവുമായി വനം മന്ത്രി എകെ ശശീന്ദ്രൻ രംഗത്ത് വന്നു. വെടിവെക്കാൻ ഉത്തരവ് കൊടുത്തുവെന്ന് പറഞ്ഞ മന്ത്രി കടുവയെ കൂട്‌വെച്ചോ വെടിവെച്ചോ പിടിക്കുമെന്നും വ്യക്തമാക്കി.