വീട്ടിൽ യുവതി പ്രസവിച്ച സംഭവം…കുഞ്ഞ് മരിച്ചത്…
വീട്ടില്‍ യുവതി പ്രസവിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് എടുത്ത കേസ് ഒഴിവാക്കി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി. കുഞ്ഞ് പ്രസവത്തിന് മുമ്പ് മരിച്ചിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. യുവതി വീട്ടില്‍ പ്രസവിക്കാനുണ്ടായ സാഹചര്യം അന്വേഷിക്കും.
വിജിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കില്‍ കുഞ്ഞ് രക്ഷപ്പെടുമായിരുന്നു എന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. ഭര്‍ത്താവ് ജോണ്‍സണെതിരെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. മണിയാറാംകുടി പെരുങ്കാല സ്വദേശി ജോണ്സണ് ഭാര്യക്കും കുട്ടികള്‍ക്കും ചികിത്സയും പഠനവും നല്‍കുന്നില്ലെന്നും ഭര്‍ത്താവിനെതിരെ നടപടി വേണമെന്നുമാണ് പൊലീസ് റിപ്പോര്‍ട്ട്.