ഷാഫി പറമ്പിലിനെ തടഞ്ഞ സംഭവം…പ്രതിഷേധ മാര്‍ച്ചുമായി യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകർ… അറസ്റ്റ് ചെയ്ത് നീക്കി പൊലീസ്……

ഷാഫി പറമ്പിൽ എംപിയെ വടകരയില്‍ വെച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവത്തില്‍ തൃശൂരിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. തൃശൂർ ഡിസിസി ഓഫീസിൽ നിന്നും കോർപറേഷന് മുന്നിലേക്ക് ആണ് മാർച്ച് സംഘടിപ്പിച്ചത്.

നായ്ക്കനാലിൽ വെച്ച് പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. റോഡരികിൽ സ്ഥാപിച്ചിരുന്ന ദേശാഭിമാനിയുടെ തൃശൂർ പെരുമ പരിപാടിയുടെ പോസ്റ്റർ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കീറുകയും റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

ഇന്നലെ ഉച്ചയ്ക്കുശേഷമാണ് ഷാഫി പറമ്പിൽ എംപിയെ വടകരയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞത്. ടൗൺഹാളിന് സമീപം ഷാഫിയുടെ കാർ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞുവെച്ച് മുദ്രാവാക്യം വിളിക്കുകയായിരുന്നു. തുടർന്ന് ഷാഫി കാറിൽ നിന്ന് പുറത്തിറങ്ങി പ്രവർത്തകരുമായി വാഗ്വാദത്തിൽ ഏർപ്പെട്ടു.

കെ കെ രമ എംഎൽഎ മുൻകൈയെടുത്ത് വടകര ടൗൺഹാളിൽ സംഘടിപ്പിച്ച ഭിന്നശേഷിക്കാർക്കുള്ള ഓണം പരിപാടി ഉദ്ഘാടനം ചെയ്ത് തിരിച്ചു പോകുമ്പോഴാണ് ഒരുപറ്റം ഡിവൈഎഫ്ഐ പ്രവർത്തകർ ഷാഫി പറമ്പിലിന്‍റെ കാറിനു മുന്നിലേക്ക് ചാടി വീണത്. പ്രാദേശിക ഡിവൈഎഫ്ഐ പ്രവർത്തകൻ ഷാഫിയെ അസഭ്യം പറയുകയും ചെയ്തു. തുടർന്ന് ഷാഫി കാറിൽ നിന്നിറങ്ങി ഇവർക്ക് മറുപടി നൽകി. വാഗ്വാദം അഞ്ച് മിനിറ്റോളം നീണ്ടു.

Related Articles

Back to top button