സിഐടിയു പ്രവർത്തകനെ കുത്തിക്കൊന്ന സംഭവം…എട്ട് പ്രതികളും പിടിയിൽ….
The incident of stabbing a CITU worker...eight accused arrested....
പത്തനംതിട്ട: പത്തനംതിട്ട പെരുനാട്ടെ സിഐടിയു പ്രവർത്തകനെ കുത്തിക്കൊന്ന കേസിൽ എട്ട് പ്രതികളും പിടിയിൽ. ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. ജിതിനെ കൊലപ്പെടുത്തിയത് ബിജെപി- ആർഎസ് പ്രവർത്തകരെന്ന് സിപിഎം ആരോപിച്ചു. എന്നാൽ ആരോപണം തള്ളിയ ബിജെപി ജില്ലാ നേതൃത്വം പ്രതികൾ സിപിഎം-ഡിവൈഎഫ്ഐ ബന്ധമുള്ളവരാണെന്ന് തിരിച്ചടിച്ചു. അതേസമയം, രാഷ്ട്രീയ സംഘർഷമല്ലെന്ന നിലപാടിലാണ് പൊലീസും ജിതിൻ്റെ കുടുംബവും.