ചത്ത കോഴികളെ വില്‍പ്പനയ്ക്ക് വെച്ച സംഭവം…നിരന്തരം മിന്നില്‍ പരിശോധന നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍…

തലക്കുളത്തൂര്‍ അണ്ടിക്കോട് സിപിആര്‍ ചിക്കന്‍ സ്റ്റാളില്‍ ചത്ത കോഴികളെ വില്‍പ്പനയ്ക്ക് വെച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. വിഷയത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തിരുന്നു. സംസ്ഥാന പൊലീസ് മേധാവി, ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ എന്നിവരില്‍ നിന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. മാംസ കടകളിലും മറ്റും നിരന്തരം മിന്നല്‍ പരിശോധനകള്‍ നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി.
2006-ലെ ഭക്ഷ്യ സുരക്ഷാ നിയമം അനുസരിച്ച് ജനങ്ങള്‍ക്ക് വൃത്തിയുള്ളതും സുരക്ഷിതവുമായ ഭക്ഷണമാണ് ലഭിക്കുന്നതെന്ന് ഉറപ്പാക്കാനുള്ള ബാധ്യത ഭക്ഷ്യ സുരക്ഷാ വകുപ്പിനുണ്ടെന്നും ആരോഗ്യത്തിന് ഹാനികരമല്ലാത്ത ഭക്ഷണ പദാര്‍ത്ഥങ്ങളാണ് ജനങ്ങളുടെ ഉപഭോഗത്തിനായി ലഭ്യമാക്കുന്നതെന്ന് ഉറപ്പാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും കെ. ബൈജുനാഥ് സൂചിപ്പിച്ചു.

Related Articles

Back to top button