താനൂരിൽ പെൺകുട്ടികളെ കാണാതായ സംഭവം…ഒരേ നമ്പറിൽ നിന്ന് രണ്ടുപേരുടെയും ഫോണിലേക്ക് കോൾ വന്നു…
മലപ്പുറം താനൂരിൽ പെൺകുട്ടികളെ കാണാതായ സംഭവത്തിൽ അന്വേഷണം ഊര്‍ജിതമാക്കിയതായി താനൂർ സി ഐ ടോണി ജെ മറ്റം മാധ്യമങ്ങളോട് പറഞ്ഞു. കുട്ടികളുടെ കോൾ റെക്കോർഡുകൾ വിശദമായി പരിശോധിക്കുകയാണ്. ഒരു നമ്പറിൽ നിന്ന് രണ്ടുപേരുടെയും ഫോണിലേക്ക് കോൾ വന്നതായി കണ്ടെത്തിയിട്ടുണ്ട്. കുട്ടികളുടെ ടവർ ലൊക്കേഷൻ നിലവിൽ കോഴിക്കോടാണ്. കുട്ടികളുടെ ഫോണിലേക്ക് വന്ന കോൾ എടവണ്ണ സ്വദേശിയുടെ പേരിൽ രജിസ്റ്റർ ചെയ്ത സിംകാർഡിൽ നിന്നാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ നമ്പറിന്‍റെ ടവർ ലൊക്കേഷൻ നിലവിൽ മഹാരാഷ്ട്രയാണെന്നും സിഐ ടോണി ജെ മറ്റം പറഞ്ഞു.